എറണാകുളം പുല്ലേപ്പടിയിൽ റെയിൽവേ ട്രാക്കിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. ട്രാക്കിലേക്ക് തല വെച്ച് പൂർണമായും കത്തിയ നിലയിലായിരുന്നു മൃതദേഹം
സമീപത്ത് നിന്ന് ലൈറ്ററും പെട്രോൾ നിറച്ചിരുന്ന കുപ്പിയും കണ്ടെത്തി. കൊലപാതകമാണോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. മറ്റ് എവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയ ശേഷം ട്രാക്കിന് സമീപത്ത് വെച്ച് കത്തിച്ചതാകാമെന്ന സംശയവും പോലീസിനുണ്ട്.