കഴിഞ്ഞ ദിവസം ചെങ്ങന്നൂരിൽ നിന്ന് കാണാതായ എൻജിനീയറിംഗ് വിദ്യാർഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പാണ്ടനാട് സ്വദേശി ജോർജി വർഗീസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കല്ലൂപ്പാറ തുരുത്തിക്കാട് ഈട്ടിക്കൽപ്പടിയിൽ ആൾതാമസമില്ലാത്ത വീടിന്റെ പിന്നിലാണ് മൃതദേഹം കണ്ടത്
ഇന്നലെ രാവിലെയാണ് കാറിൽ ജോർജി പുറത്തേക്ക് പോയത്. ഫോണിൽ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല
പരിശോധനക്കിടെ കല്ലൂപ്പാറയിൽ ആളൊഴിഞ്ഞ വീടിന് പുറത്ത് കാർ കണ്ടെത്തുകയായിരുന്നു. വീടിന് പിന്നിൽ നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പെട്രോൾ ഒഴിച്ച് തീ കൊളുത്തിയെന്നാണ് സംശയം. ദുരൂഹതയില്ലെന്നും ആത്മഹത്യയാണെന്നും പോലീസ് പറയുന്നു.