യുവതിയുടെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയില്‍

കോന്നി:യുവതിയുടെ മൃതദേഹം വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.തണ്ണിത്തോട്ടില്‍ ആണ് സംഭവം.തേക്കുതോട് സന്തോഷ് ഭവനത്തില്‍ അഭിലാഷിന്റെ ഭാര്യ രാജി (38) യെയാണ് വീടിനുള്ളില്‍ കത്തിക്കരഞ്ഞ നിലയില്‍ കണ്ടെത്തിയത്.

പുലര്‍ച്ചെ 1.30 യോടു കൂടി രാജിയുടെ ഭര്‍തൃപിതാവ് ശശിധരനാണ് കത്തിക്കരഞ്ഞ നിലയില്‍ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനും കൊവിഡ് പരിശോധനക്കുമായി പത്തനംതിട്ട ജനറലാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.