പാലക്കാട് കൊടുവായൂരിൽ നിർത്തിയിട്ട ലോറിയിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കൊടുവായൂർ കൈലാസ് നഗറിലാണ് സംഭവം. വാഹനത്തിൽ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാർ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് തീ കെടുത്തിയ ശേഷമാണ് മൃതദേഹം കണ്ടത്.
മരിച്ചത് ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പുതുനഗരം പൊലീസ് അന്വേഷണം തുടങ്ങി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. സംഭവത്തെക്കുറിച്ച് പൊലീസ് സമഗ്രാന്വേഷണം ആരംഭിച്ചിട്ടുണ്ട്.