കോഴിക്കോട് കടലുണ്ടിക്കും മണ്ണൂർ റെയിൽവേ ഗേറ്റിനുമിടയിൽ റെയിൽവേ പാളത്തിൽ വിള്ളൽ കണ്ടെത്തി. രാവിലെ 7 മണിയോടെ നാട്ടുകാരാണ് പാളത്തിലെ വിള്ളൽ കണ്ടെത്തിയത്. വിവരമറിഞ്ഞതിനെ തുടർന്ന് പോലീസും റെയിൽവേ എൻജിനീയർമാരും പരിശോധന നടത്തി. ഷൊർണൂർ പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.