നേമത്തിന്റെ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞുവെന്ന് കുമ്മനം രാജശേഖരൻ

 

തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ നേമത്തിന്റെ പ്രവർത്തന ചുമതല ആർ എസ് എസ് കുമ്മനം രാജശേഖരനെ ഏൽപ്പിച്ചു. നേമത്ത് ഇത്തവണ കുമ്മനം വിജയിക്കുമെന്ന പ്രതീക്ഷയാണ് ആർ എസ് എസിനുള്ളത്. പരാജയപ്പെടുകയാണെങ്കിൽ അദ്ദേഹം മണ്ഡലത്തിൽ തന്നെ തുടർന്ന് പ്രവർത്തിക്കട്ടെയെന്നാണ് ആർ എസ് എസ് തീരുമാനം

നേമത്തിന്റെ വികസനത്തിനായുള്ള പ്രവർത്തനങ്ങൾ ഇതിനോടകം തുടങ്ങിക്കഴിഞ്ഞുവെന്നാണ് കുമ്മനം പ്രതികരിച്ചത്. ജയവും തോൽവിയുമൊന്നും ആ പ്രവർത്തനത്തെ ബാധിക്കില്ല. നേമത്ത് ആസൂത്രണ സമിതി വിദഗ്ധൻമാരടങ്ങുന്ന സമിതി രൂപീകരിച്ച് കഴിഞ്ഞു. അവരുമായുള്ള ചർച്ചകൾ നടന്നു. വികസന പദ്ധതികൾ തയ്യാറാക്കി കഴിഞ്ഞുവെന്നും കുമ്മനം പറഞ്ഞു.