നേമത്ത് കോൺഗ്രസും സിപിഎമ്മും തമ്മിൽ വോട്ട് കച്ചവടം നടത്തിയെന്ന് എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ. ബിജെപിയെ തോൽപിക്കാൻ നേമത്ത് സിപിഎം കോൺഗ്രസിന് വോട്ട് മറിക്കും. നേമത്തെ ബിജെപി വോട്ടുകൾ എങ്ങോട്ടും പോകില്ല. നേമം ബിജെപിയുടെ ഗുജറാത്ത് തന്നെയാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
യുഡിഎഫും സിപിഎമ്മും മുഖ്യ എതിരാളികൾ തന്നെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന്റെയും സിപിഎമ്മിന്റെയും പാളയത്തിലാണ് വോട്ട് ചോർച്ച ഉണ്ടായിട്ടുള്ളത്. ബിജെപിയെ തോൽപിക്കാൻ ഇരുപക്ഷവും ശ്രമിക്കുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.