സുൽത്താൻ ബത്തേരി ബീനാച്ചി-കട്ടയാട് ജനവാസകേന്ദ്രത്തിൽ കടുവയുടെ സാന്നിദ്ധ്യം; ജനങ്ങൾ ഭീതിയിൽ
സുൽത്താൻ ബത്തേരി : ബീനാച്ചി-കട്ടയാട് പ്രദേശങ്ങളിലെ ജനവാസകേന്ദ്രത്തിൽ കടുവകളെ കൂട്ടത്തോടെ കണ്ടത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി.വെള്ളിയാഴ്ച വൈകിട്ടാണ് ഭാരതീയ വിദ്യാഭവൻ സ്‌കൂളിന് സമീപത്തായി രണ്ട് വലിയ കടുവയേയും ഒരു കുഞ്ഞിനെയും നാട്ടുകാർ കണ്ടത്. പ്രദേശത്ത് കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കടുവയുടെ സാന്നിദ്ധ്യം കണ്ടു വരുന്നതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശവാസികളായ ചിലരുടെ വളർത്തുമൃഗങ്ങളെ കാണാതായതോടെ ഇതിനെ കടുവ പിടികൂടി ഭക്ഷിച്ചതാകാമെന്ന സംശയം ഉയർന്നിരുന്നു. ഇതോടെ നാട്ടുകാർ രാത്രികാലങ്ങളിൽ ഉറക്കമൊഴിച്ച് കാവലിരിക്കാൻ തുടങ്ങി. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ്…