തിരുവനന്തപുരം: തെരഞ്ഞെടുപ്പ് നടപടികളില്‍ കോടതി ഇടപെടാന്‍ പാടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍. സ്ഥാനാര്‍ഥികള്‍ ആഗ്രഹിക്കുന്ന ബൂത്തുകളില്‍ സ്വന്തം ചിലവില്‍ വിഡീയോ ചിത്രീകരണം അനുവദിക്കില്ല. ഇരട്ടവോട്ടുള്ളവര്‍ തമിഴ്‌നാട്ടില്‍ നിന്നെത്തുമെന്ന ഹര്‍ജിയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിലപാട് വ്യക്തമാക്കിയത്. പോളിങ് ദിവസം അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ അടയ്ക്കും. അതിര്‍ത്തികളിലെ നിയന്ത്രണം കേന്ദ്രസേനയ്ക്ക് നല്‍കും. സിസിടിവി സംവിധാനം ഉണ്ടാവുമെന്നും കമ്മിഷന്‍ അറിയിച്ചു. അരൂര്‍ മണ്ഡലത്തിലെ 39 പോളിങ് ബൂത്തുകളില്‍ വീഡിയോ വെബ്കാസ്റ്റിങ് പരിഗണിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
The Best Online Portal in Malayalam