വയനാട് ജില്ലയില്‍ 77 പേര്‍ക്ക് കൂടി കോവിഡ്;34 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (3.04.21) 77 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 34 പേര്‍ രോഗമുക്തി നേടി. 75 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28707 ആയി. 27751 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 760 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 682 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*
തവിഞ്ഞാല്‍ സ്വദേശികള്‍ 12 പേര്‍, കണിയാമ്പറ്റ, പൊഴുതന എട്ടു പേര്‍ വീതം, മാനന്തവാടി, മേപ്പാടി, ബത്തേരി 5 പേര്‍ വീതം, നെന്മേനി, പൂതാടി, വൈത്തിരി നാലു പേര്‍ വീതം, കോട്ടത്തറ, മൂപ്പൈനാട് മൂന്നു പേര്‍ വീതം, കല്‍പ്പറ്റ, മുട്ടില്‍, പുല്‍പ്പള്ളി, നൂല്‍പ്പുഴ രണ്ടു പേര്‍ വീതം, അമ്പലവയല്‍, എടവക, മീനങ്ങാടി, മുള്ളന്‍കൊല്ലി, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ബാംഗ്ലൂരില്‍ നിന്ന് വന്ന ബത്തേരി, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരുമാണ് ഇതര സംസ്ഥാനത്തു നിന്ന് വന്ന് രോഗബാധിതരായത്.

*34 പേര്‍ക്ക് രോഗമുക്തി*
കല്‍പ്പറ്റ സ്വദേശികള്‍ നാലു പേര്‍, പനമരം, വേങ്ങപ്പള്ളി രണ്ടു പേര്‍ വീതം, മൂപ്പൈനാട്, പുല്‍പ്പള്ളി, നെന്മേനി, ബത്തേരി, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 21 പേരുമാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.

*239 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (3.04.21) പുതുതായി നിരീക്ഷണത്തിലായത് 239 പേരാണ്. 272 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3445 പേര്‍. ഇന്ന് പുതുതായി 16 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 689 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 314148 സാമ്പിളുകളില്‍ 310374 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 281667 നെഗറ്റീവും 28707 പോസിറ്റീവുമാണ്.