കൊച്ചി: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട്
സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി അപക്വമാണന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം പരിഗണിച്ചാണു കോടതി നടപടി.
തിരഞ്ഞെടുപ്പ് സമയക്രമം തീരുമാനിച്ചിട്ടില്ലന്നും പ്രഖ്യാപനത്തിന് മുന്‍പേ യുള്ള ഹര്‍ജി അപക്വമാണന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചുണ്ടിക്കാട്ടി. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷന് എന്തെങ്കിലും നിര്‍ദേശം നല്‍കാനാവില്ലെന്ന് കോടതി
വ്യക്തമാക്കി.
നിയമസഭയുടെ കാലാവധി തീരാന്‍ ആറ് മാസമസമേയുള്ളുവെന്നും
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അഞ്ച് മാസത്തിലധികം ലഭിക്കില്ലന്നും 20 കോടിയോളം
വരുന്ന ചെലവ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
ചീഫ് ജസ്റ്റീസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി.പി. ചാലിയും അടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്