ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ നവംബറിൽ നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് ഉപതെരഞ്ഞെടുപ്പും നടക്കുക. നവംബറിലാണ് ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ്
ഇതിനൊപ്പം രാജ്യത്തെ 65 നിയമസഭ ഉപതെരഞ്ഞെടുപ്പുകളും നടത്താമെന്നാണ് ധാരണയായിരിക്കുന്നത്. തീയതികൾ പിന്നീട് അറിയിക്കും. തെരഞ്ഞെടുപ്പിന് എന്തൊക്കെ നടപടിക്രമങ്ങൾ പാലിക്കണമെന്നത് സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങളും വരും ദിവസങ്ങളിൽ അറിയിക്കും
തോമസ് ചാണ്ടി അന്തരിച്ചതിനെ തുടർന്നാണ് കുട്ടനാട് സീറ്റിൽ ഒഴിവ് വന്നത്. വിജയൻ പിള്ളയുടെ മരണത്തോടെയാണ് ചവറയിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.