ക്യാപ്റ്റന്‍ വിവാദത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഞങ്ങള്‍ പിണറായിയെ സഖാവെന്നാണ് വിളിക്കാറുള്ളതെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റുകാര്‍ ക്യാപ്റ്റന്‍ എന്ന് വിളിക്കാറില്ലെന്നും കാനം പറഞ്ഞു. സര്‍ക്കാരിന്റെ നേട്ടം മുന്നണിയുടെ നേട്ടമാണ്.ക്യാപ്റ്റനെന്ന് വിളിക്കുന്നവരാണ് അത് സംബന്ധിച്ച് പറയേണ്ടതെന്നും കാനം പറഞ്ഞു.
പാര്‍ട്ടിയാണ് ക്യാപ്റ്റനെന്ന് നേരത്തെ പി ജയരാജന്‍ പ്രതികരിച്ചിരുന്നു. പാര്‍ട്ടിയില്‍ എല്ലാവരും സഖാക്കളാണെന്നും പി ജയരാജന്‍ പറഞ്ഞു. ക്യാപ്റ്റന്‍ വിശേഷണം സ്വാഭാവികമെന്നായിരുന്നു വിജയരാഘവന്റെ പ്രതികരണം. പിണറായി പാര്‍ട്ടിക്ക് ക്യാപ്റ്റന്‍ തന്നെയാണെന്ന് കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു.