മാനന്തവാടി: മാനന്തവാടി എള്ളുമന്ദം വലിയ കരോട്ട് തോമസ് (56) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് അപകടം. മാനന്തവാടി ഹില്‍ ബ്ലൂംസ് സ്‌കൂള്‍ ജീവനക്കാരനായിരുന്നു തോമസ്. സ്‌കൂള്‍ പരിസരത്തെ മരംമുറിക്കവെ കയര്‍ പിടിച്ച് സഹായിക്കുന്നതിനിടയില്‍ മുറിച്ചിട്ട മരം തോമസിന്റെ ദേഹത്ത് പതിക്കുകയായിരുന്നു. ഉടന്‍ തന്നെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയെങ്കിലും യാത്രാ മധ്യേ മരിക്കുകയായിരുന്നു.ഭാര്യ: ഷേര്‍ളി, മക്കള്‍: ദിപിന്‍ തോമസ്, ദില്‍ന തോമസ്.