തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി നായ്‌ക്കെട്ടി ഭാഗത്ത് നിരത്തുവക്കിൽ സ്ഥാപിച്ച മുസ്ലീം ലീഗിന്റെ കൊടികൾ രാത്രികാലങ്ങളിൽ അഴിച്ചെടുത്തുകൊണ്ടുപോയ കമ്മീഷൻ നടപടി ധിക്കാരമാണെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും മുസ്ലീം ലീഗ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു
സുൽത്താൻ ബത്തേരി : തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് നായ്‌ക്കെട്ടി ഭാഗത്ത് നിരത്തുവക്കിൽ സ്ഥാപിച്ച മുസ്ലീം ലീഗിന്റെ കൊടികൾ രാത്രികാലങ്ങളിൽ അഴിച്ചെടുത്തുകൊണ്ടുപോയ കമ്മീഷൻ നടപടി ധിക്കാരമാണെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും മുസ്ലീം ലീഗ് ഭാരവാഹികൾ വാർത്ത സമ്മേളമനത്തിൽ ആവശ്യപ്പെട്ടു.
മറ്റ് മുന്നണികളുടെ കൊടികൾ ഉണ്ടായിട്ടും ലീഗിന്റെ കൊടി മാത്രം അഴിച്ചുകൊണ്ടുപോയ നടപടി ശരിയല്ല. കൊടികൾ നിയമം ലഘിച്ചാണ് കെട്ടിയതെങ്കിൽ ബന്ധപ്പെട്ട പർട്ടിയെ അറിയിക്കുകയോ,അല്ലങ്കിൽ പകൽ സമയങ്ങളിൽ അഴിച്ചുമാറ്റുകയോ ചെയ്യാമായിരുന്നു. ഇത് ആരും കാണാതെ കൊടികൾ അഴിച്ചത് എതിർപാർട്ടിക്കാരുമായുള്ള സംഘർഷത്തിലേക്ക് കൊണ്ടുചെന്നെത്തിക്കുന്ന നടപടിയാണ് കമ്മിഷൻ കാണിച്ചത്.കൊടി അഴിച്ചുകൊണ്ടുപോയവരെ കണ്ടെത്താൻ സിസിടിവി ക്യാമറയുടെ സഹായം തേടിയതുകൊണ്ടാണ് ഒരു വലിയ സഘർഷം ഒഴിവായത്.
രാത്രി കൊടി അഴിച്ചുകൊണ്ടുപോയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇലക്ഷൻ കമ്മീഷനും ബന്ധപ്പെട്ട ജില്ലാ ഇലക്ഷൻ ഓഫീസർക്കും പരാതി നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ലീഗ് നിയോജക മണ്ഡലം ഭാരവാഹികളായ പി.പി.അയ്യൂബ്, എം.എ.അസൈനാർ , അബ്ദുള്ള മാടക്കര, നൂൽപ്പുഴ മണ്ഡലം ചെയർമാൻ അവറാൻ, കൺവീനർ മണി ചോയിമൂല എന്നിവർ പങ്കെടുത്തു.

 
                         
                         
                         
                         
                         
                        