മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിച്ചു കൊണ്ടുള്ള പ്രചാരണങ്ങൾ വിമർശനങ്ങൾക്ക് ഇടയാക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി പി ജയരാജൻ. പാർട്ടിയാണ് ക്യാപ്റ്റനെന്നും വലതുപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയിൽ അസ്വസ്ഥരായിട്ട് കാര്യമില്ലെന്നും പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു
ജനങ്ങളോട് ചേർന്നു നിൽക്കുമ്പോൾ ചിലർ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും. ചിലർ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ടാറ്റൂ ചെയ്ത് ഇഷ്ടം പ്രകടിപ്പിക്കും. എന്നാൽ കമ്മ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ല. ഈ പാർട്ടിയിൽ എല്ലാവരും സഖാക്കളാണ്. പാർട്ടിയാണ് ക്യാപ്റ്റനെന്നും ജയരാജൻ പറഞ്ഞു