തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് ചരിത്ര വിജയം നേടുമെന്ന് മന്ത്രി ഇ പി ജയരാജൻ. കണ്ണൂരിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുമുന്നണി ജയിച്ചുവരും. നാടാകെ സർക്കാരിന്റെ നയങ്ങളെ പ്രശംസിക്കുകയാണ്. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ജനകീയ വ്യക്തിത്വങ്ങളെയാണ് ഇടതുമുന്നണി സ്ഥാനാർഥികളാക്കിയിരിക്കുന്നത്.
മഹാമാരിയുടെ കാലത്ത് ജനസേവനം നടത്തിയവരാണ്. ജനത്തിന് ഭക്ഷണവും പാർപ്പിടവും ഉറപ്പാക്കി. നാട് വികസിച്ചു വരികയാണെന്നും ജയരാജൻ പറഞ്ഞു