2015ലെ നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് മന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ എന്നിവർ ജാമ്യം എടുത്തു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായ ഇരുവരും 35,000 രൂപ വീതം കെട്ടിവെച്ചാണ് ജാമ്യമെടുത്തത്.
കേസ് സ്റ്റേ ചെയ്യണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും കോടതിയിൽ ഹാജരായത്. മന്ത്രിമാർ നേരിട്ട് കോടതിയിൽ ഹാജരായി ജാമ്യമെടുക്കാനും ഹൈക്കോടതി നിർദേശിച്ചിരുന്നു.
The Best Online Portal in Malayalam