കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയിലുണ്ടായ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസിൽ നാല് ഇടതു നേതാക്കൾക്ക് ജാമ്യം. കെ അജിത്, സി കെ സദാശിവൻ, വി ശിവൻകുട്ടി, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
35,000 രൂപ കെട്ടിവെച്ചാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. മന്ത്രിമാരായ കെ ടി ജലീൽ, ഇപി ജയരാജൻ എന്നിവർ ജാമ്യം എടുത്തിട്ടില്ല. കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി സിജെഎം കോടതി നേരത്തെ തള്ളിയിരുന്നു.