കഴിഞ്ഞ ജൂണിൽ ഗാൽവാനിലുണ്ടായ ഏറ്റുമുട്ടലലിൽ തങ്ങളുടെ സൈനികർ കൊല്ലപ്പെട്ടതായി സമ്മതിച്ച് ചൈന. കൊല്ലപ്പെട്ട സൈനികർക്ക് മരണാനന്തര ബഹുമതികൾ നൽകിയതായും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചെൻ ഹോങ്ജുൻ, ചെൻ ഷിയാങ്റോങ്, ഷിയാവോ സിയുവാൻ, വാങ് ഴുവോറൻ എന്നിവർ വിദേശ സൈനികരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്നാണ് വാർത്ത. ചെന്നിന് ഗാർഡിയൻ ഓഫ് ഫ്രണ്ടിയർ ഹീറോ പദവി നൽകി ആദരിച്ചു. മറ്റ് മൂന്ന് പേർക്കും ഫസ്റ്റ് ക്ലാസ് മെറിറ്റ് ഫലകവും നൽകിയെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരാണ് കൊല്ലപ്പെട്ടത്. ഇവരുടെ പേരുവിവരങ്ങളും ഇന്ത്യ പുറത്തുവിട്ടിരുന്നു. ചൈനയുടെ നാൽപതോളം സൈനികർ കൊല്ലപ്പെട്ടുവെന്നാണ് ഇന്ത്യൻ സേനാ വൃത്തങ്ങൾ അറിയിച്ചത്. ഇതുപക്ഷേ ചൈന സ്ഥിരീകരിച്ചിട്ടില്ല