പി എസ് സി റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരത്തിൽ പ്രതികരണവുമായി മന്ത്രി തോമസ് ഐസക്. സമരം ചെയ്യുന്ന ഉദ്യോഗാർഥികളുമായി ചർച്ച നടത്തേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു
സിപിഒ റാങ്ക് പട്ടിക കാലാവധി അവസാനിച്ചതാണ്. അത് പുനഃസ്ഥാപിക്കാൻ സാധിക്കില്ല. യുഡിഎഫ് അയ്യായിരത്തിലധികം താത്കാലികക്കാരെ സ്ഥിരപ്പെടുത്തിട്ടുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് കോൺഗ്രസ് സമരം ചെയ്യുന്നതെന്നും മന്ത്രി ചോദിച്ചു.