വിഷയാധിഷ്ഠിത പിന്തുണ: യൂത്ത് കോൺഗ്രസ് സമരവേദിയിൽ സംവിധായകൻ അരുൺ ഗോപി എത്തി

ഉദ്യോഗാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് തിരുവനന്തപുരത്ത് നടത്തുന്ന നിരാഹാര സമരവേദിയിൽ സംവിധായകൻ അരുൺ ഗോപി എത്തി. രാമലീല, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അരുൺ ഗോപി വെള്ളിയാഴ്ച വൈകുന്നേരമാണ് അരുൺ ഗോപി സമരവേദിയിലെത്തിയത്. വിഷയാധിഷ്ഠിത പിന്തുണയാണ് സമരത്തിന് നൽകുന്നതെനും കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കാനല്ല എത്തിയതെന്നും അരുൺ ഗോപി പറഞ്ഞു. മറ്റൊരു തരത്തിലും തന്റെ വരവിനെ വ്യാഖ്യാനിക്കേണ്ടെന്നും അരുൺ ഗോപി പറഞ്ഞു.

Read More

വികസനത്തിന് മതമോ ജാതിയോ ഇല്ലെന്ന് പ്രധാനമന്ത്രി; കേരളത്തിലെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

വികസനമാണ് രാജ്യത്തിന്റെ മതമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സദ്ഭരണത്തിനും വികസനത്തിനും ജാതിയോ മതമോ വംശമോ ലിംഗമോ ഭാഷയോ ഇല്ല. വികസനം എല്ലാവർക്കമുള്ളതാണ്. കേരളത്തിലെ വിവിധ പദ്ധതികൾ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം 2000 മെഗാവാട്ട് പുഗല്ലൂർ തൃശ്ശൂർ പവർ ട്രാൻസ്മിഷൻ പദ്ധതി, 50 മെഗാവാട്ട് ശേഷിയുള്ള കാസർകോട് സോളാർ പവർ പ്രൊജക്ട്, തിരുവനന്തപുരത്ത് 37 കിലോമീറ്റർ സ്മാർട്ട് റോഡ്, തിരുവനന്തപുരം ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ എന്നിവയുടെ ഉദ്ഘാടനവും ശിലാസ്ഥാപനവുമാണ് പ്രധാനമന്ത്രി നിർവഹിച്ചത്. കേരളത്തിലെ…

Read More

തിരൂരിൽ വാക്കുതർക്കത്തിനിടെ രണ്ട് പേർക്ക് കുത്തേറ്റു

മലപ്പുറം തിരൂരിൽ രണ്ട് പേർക്ക് കുത്തേറ്റു. സാമ്പത്തിക തർക്കത്തെ തുടർന്നാണ് കത്തിക്കുത്തുണ്ടായത്. കോതപറമ്പ് സ്വദേശികളായ ജാറക്കടവത്ത് അലിക്കുട്ടി, മൂസാന്റെ പുരക്കൽ മുഹമ്മദ് റാഫി എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരും പരസ്പരം കത്തി കൊണ്ട് കുത്തുകയായിരുന്നു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read More

മാനനഷ്ടക്കേസ്: ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സമൻസ്; നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാകണം

മാനനഷ്ടക്കേസിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സമൻസ്. ടിഎംസി എംപിയും മുഖ്യമന്ത്രി മമതാ ബാനർജിയുടെ ബന്ധുവുമായ അഭിഷേക് ബാനർജി നൽകിയ കേസിലാണ് കൊൽക്കത്ത കോടതി സമൻസ് അയച്ചത്. തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് കോടതിയിൽ നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകാനാണ് നിർദേശം. 2018ൽ നടന്ന ബിജെപി റാലിക്കിടെ അഭിഷേക് ബാനർജിയെ അഴിമതിക്കാരനെന്ന് വിളിച്ചതാണ് കേസിനാധാരം. ഇന്ത്യൻ ശിക്ഷാനിയമം 500ാം വകുപ്പ് പ്രകാരം മാനനഷ്ടക്കേസിൽ മറുപടി നൽകാൻ കുറ്റാരോപിതൻ നേരിട്ടോ അഭിഭാഷകൻ മുഖാന്തരമോ ഹാജരാകണമെന്ന് കോടതി പറയുന്നു.

Read More

വയനാട് ജില്ലയില്‍ 115 പേര്‍ക്ക് കൂടി കോവിഡ്;142 പേര്‍ക്ക് രോഗമുക്തി, 131 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (19.02.21) 115 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 142 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 25930 ആയി. 24140 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1514 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1303 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* മേപ്പാടി സ്വദേശികള്‍ 13, നെന്മേനി 12, മീനങ്ങാടി, പുല്‍പ്പള്ളി 11 പേര്‍…

Read More

മുഖ്യമന്ത്രിയുടെ ധാർഷ്ട്യം കൊണ്ടാണ് സമരം നീണ്ടുപോകാൻ കാരണം: മുല്ലപ്പള്ളി

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ഉദ്യോഗാർഥികളുമായി ചർച്ച നടത്തണമെന്ന സിപിഎം സെക്രട്ടേറിയറ്റിന്റെ നിലപാട് ഒട്ടും ആത്മാർഥയില്ലാത്തതാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തുടക്കം മുതൽ സമരത്തെയും സമരക്കാരെയും തള്ളിപ്പറയുകയും അടിച്ചമർത്തുകയും ചെയ്തവരാണ് സിപിഎം. ഇപ്പോഴത്തെ നിലപാട് മാറ്റം ജനവികാരം എതിരാകുമെന്ന തിരിച്ചറിവാണ്. കോൺഗ്രസിന്റെ യുവജന വിദ്യാർഥി സംഘടനകൾ ഉദ്യോഗാർഥികൾക്ക് വേണ്ടി നടത്തുന്ന സമരത്തിന് വലിയ ജനപിന്തുണയുണ്ടെന്ന വസ്തുത സിപിഎമ്മിനെ ഭയപ്പെടുത്തിയതാണ് മനംമാറ്റത്തിന് കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് ഉദ്യോഗാർഥികളുടെ സമരം ഇത്രയും നീണ്ടുപോകാൻ കാരണം. ആദ്യം മുതൽ ഉദ്യോഗാർഥികൾ…

Read More

സംസ്ഥാനത്ത് 4505 പേർക്ക് കൊവിഡ്, 15 മരണം; 4854 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 4505 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം 407, തൃശൂർ 336, തിരുവനന്തപുരം 333, കണ്ണൂർ 196, പാലക്കാട് 160, വയനാട് 115, ഇടുക്കി 97, കാസർഗോഡ് 73 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.  

Read More

കൊവിഷീല്‍ഡ് വാക്‌സിന്‍ നിരോധിക്കണമെന്ന് ഹരജി; കേന്ദ്രസര്‍കാറിന് ഹൈക്കോടതി നോട്ടീസ്

പൂനെ സിറം ഇന്‍സ്റ്റിറ്റിയൂടിന്റെ കൊവിഷീല്‍ഡ് വാക്‌സിന്‍ നിരോധിക്കണമെന്ന് ഹരജി. കേന്ദ്രത്തിന് മദ്രാസ് ഹൈകോടതി നോടിസ് അയച്ചു. കൊവിഷീല്‍ഡ് വാക്‌സിന്‍ സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയില്‍ ഹരജി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിനു കോടതി നോടീസ് നല്‍കിയത്. വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായെന്നും ഇതിനു നഷ്ടപരിഹാരമായി 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ചെന്നൈ സ്വദേശിയാണ് മദ്രാസ് ഹൈകോടതിയില്‍ ഹരജി നല്‍കിയത്.  

Read More

സംസ്ഥാനത്ത് തുടർ ഭരണത്തിന് സാധ്യത; പി എസ് സി സമരം സർക്കാരിന് തിരിച്ചടിയാകില്ല: വെള്ളാപ്പള്ളി

സംസ്ഥാനത്ത് തുടർ ഭരണത്തിന് സാധ്യതയെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സർക്കാരിനെതിരെ നടക്കുന്ന പി എസ് സി സമരം തിരിച്ചടിയുണ്ടാക്കില്ലെന്നും വെള്ളാപ്പള്ളി വാർത്താ സമ്മേളനത്തിൽ പറഞ്ഞു മുന്നണികളുടെ സ്ഥാനാർഥി നിർണയം കഴിഞ്ഞ് എസ് എൻ ഡി പി യോഗം നിലപാട് പ്രഖ്യാപിക്കും. സ്ഥാനാർഥി നിർണയത്തിൽ സാമൂഹ്യനീതി പാലിച്ചോയെന്നത് കൂടി നോക്കിയ ശേഷമാകും നിലപാട് പ്രഖ്യാപനം മൂന്ന് തവണ മത്സരിച്ചവരെ മാറ്റി നിർത്തുന്ന സിപിഐ നിലപാട് നല്ലതാണ്. മാധ്യമങ്ങൾ എന്തൊക്കെ പ്രചാരണം…

Read More

കാശ്മീരിലെ ബർസുള്ളയിൽ ഭീകരാക്രമണം; രണ്ട് പോലീസുദ്യോഗസ്ഥർ കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിലെ ശ്രീനഗർ ബർസുള്ളയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് പോലീസുദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ചായക്കടയിൽ നിൽക്കുകയായിരുന്ന പോലീസുകാർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഭീകരസംഘടനയായ ദി റസിഡന്റ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തു. പാക് തീവ്രവാദ സംഘടനയായ ലഷ്‌കറെ ത്വയിബയുടെ മറ്റൊരു വിഭാഗമാണിതെന്ന് പോലീസ് പറയുന്നു. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട ഭീകരർക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി. നേരത്തെ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ പോലീസ് വധിച്ചിരുന്നു. ഒരു പോലീസുകാരൻ വീരമൃത്യു വരിക്കുകയും ചെയ്തു.

Read More