ഉദ്യോഗാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് തിരുവനന്തപുരത്ത് നടത്തുന്ന നിരാഹാര സമരവേദിയിൽ സംവിധായകൻ അരുൺ ഗോപി എത്തി. രാമലീല, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അരുൺ ഗോപി
വെള്ളിയാഴ്ച വൈകുന്നേരമാണ് അരുൺ ഗോപി സമരവേദിയിലെത്തിയത്. വിഷയാധിഷ്ഠിത പിന്തുണയാണ് സമരത്തിന് നൽകുന്നതെനും കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കാനല്ല എത്തിയതെന്നും അരുൺ ഗോപി പറഞ്ഞു. മറ്റൊരു തരത്തിലും തന്റെ വരവിനെ വ്യാഖ്യാനിക്കേണ്ടെന്നും അരുൺ ഗോപി പറഞ്ഞു.