വികസനത്തിന് മതമോ ജാതിയോ ഇല്ലെന്ന് പ്രധാനമന്ത്രി; കേരളത്തിലെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

വികസനമാണ് രാജ്യത്തിന്റെ മതമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സദ്ഭരണത്തിനും വികസനത്തിനും ജാതിയോ മതമോ വംശമോ ലിംഗമോ ഭാഷയോ ഇല്ല. വികസനം എല്ലാവർക്കമുള്ളതാണ്. കേരളത്തിലെ വിവിധ പദ്ധതികൾ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

2000 മെഗാവാട്ട് പുഗല്ലൂർ തൃശ്ശൂർ പവർ ട്രാൻസ്മിഷൻ പദ്ധതി, 50 മെഗാവാട്ട് ശേഷിയുള്ള കാസർകോട് സോളാർ പവർ പ്രൊജക്ട്, തിരുവനന്തപുരത്ത് 37 കിലോമീറ്റർ സ്മാർട്ട് റോഡ്, തിരുവനന്തപുരം ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ എന്നിവയുടെ ഉദ്ഘാടനവും ശിലാസ്ഥാപനവുമാണ് പ്രധാനമന്ത്രി നിർവഹിച്ചത്.

കേരളത്തിലെ ജനങ്ങളുടെ പിന്തുണ താൻ തേടുകയാണ്. കേരളത്തിന്റെ എല്ലാ പദ്ധതികളിലും തുടർന്നും സഹകരണമുണ്ടാകും. വികസനം ലക്ഷ്യമാക്കി ഒന്നിച്ചു നീങ്ങാമെന്നും പ്രധാനമന്ത്രി പറഞ്ഞു.