സിക്കിമിലെ ചൈനീസ് അതിർത്തിയിൽ ഏറ്റുമുട്ടൽ; ഇരു രാജ്യങ്ങളിലെയും സൈനികർക്ക് പരുക്ക്

ഇന്ത്യ-ചൈന അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ. സിക്കിമിലെ നാഖുലയിൽ മൂന്ന് ദിവസം മുമ്പുണ്ടായ ഏറ്റുമുട്ടലിൽ ഇരു രാജ്യങ്ങളുടെയും സൈനികർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. ചൈനീസ് സൈനികർ നിയന്ത്രണ രേഖ മുറിച്ചു കടന്നതോടെയാണ് സംഘർഷമുടലെടുത്തത്.

ഏറ്റുമുട്ടൽ സായുധമായിരുന്നില്ലെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. 20 ചൈനീസ് സൈനികർക്കും നാല് ഇന്ത്യൻ സൈനികർക്കും പരുക്കേറ്റതായാണ് വിവരം. ആരുടെയും നില ഗുരുതരമല്ല. സംഭവത്തിൽ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ജൂണിൽ ലഡാക്കിലെ ഗാൽവൻ താഴ് വരയിൽ ഇരു രാജ്യങ്ങളുടെയും സൈനികർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു.