തിരുവനന്തപുരം: യൂട്യൂബ് വീഡിയോയിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീലപരാമര്‍ശം നടത്തിയ യൂട്യൂബര്‍ വിജയ് പി.നായരെ മര്‍ദിച്ച കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് എതിര്‍ത്ത് സര്‍ക്കാര്‍. ജാമ്യം നല്‍കിയാല്‍ നിയമം കയ്യിലെടുക്കാന്‍ അത് മറ്റുളളവര്‍ക്കും പ്രചോദനമാകുമെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
അധിക്ഷേപകരവും അശ്ലീലകരവുമായ വിഡിയോ പോസ്റ്റ് ചെയ്ത വിജയ് പി.നായരെ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദിച്ചിരുന്നു. ഫേസ്ബുക്കില്‍ ലൈവ് ഇട്ടായിരുന്നു മര്‍ദനം
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് സര്‍ക്കാര്‍ എതിര്‍ത്തത്. രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഇവരുടെ ജാമ്യേപേക്ഷ പരിഗണിച്ചത്. മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയാണെങ്കില്‍ അത് നിയമം കയ്യിലെടുക്കുന്നവര്‍ക്ക് പ്രചോദനമുണ്ടാകും, കൂടുതല്‍ നിയമലംഘകരുണ്ടാകും എന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ജാമ്യാപേക്ഷയില്‍ ഈ മാസം ഒന്‍പതിന് കോടതി വിധിപറയും.