തിരുവനന്തപുരം: പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനം സംബന്ധിച്ചുള്ള അഭിപ്രായം അറിയിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ എതിര്‍ത്തുള്ള നിലപാട് കേരളം ഇന്ന് അറിയിക്കും.
പരിസ്ഥിതി മേഖലയില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുന്ന കരട് വിജ്ഞാപനത്തിനോടുള്ള സംസ്ഥാനത്തിന്‍റെ എതിര്‍പ്പ് രേഖാമൂലം ഇന്ന് തന്നെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. കരട് ഭേദഗതിയില്‍ സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി നല്‍കിയ ശുപാര്‍ശകള്‍ സര്‍ക്കാരിന്‍റെ പക്കലുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് വിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച് മറുപടി നല്‍കാനാണ് തീരുമാനം.
പരിസ്ഥിതി അനുമതി ലഭിക്കാന്‍ നേരത്തെയുണ്ടായിരുന്ന ജില്ലാതല സമിതികള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യം കേരളം മുന്നോട്ട് വയ്ക്കും.