ഇനി ചൊവ്വയെ ചുവന്ന ഗ്രഹമെന്നു വിളിക്കാന്‍ പറ്റുമോയെന്നു ശാസ്ത്രലോകത്തിനു സംശയം. കാരണം, നാസയില്‍ നിന്നുള്ള നിരീക്ഷണമനുസരിച്ച് ചൊവ്വയുടെ മുകള്‍ഭാഗം പച്ച നിറത്തില്‍ തിളങ്ങുന്നു.
നാസയുടെ ‘മാവെന്‍’ പേടകമാണ് ഈ പ്രതിഭാസം പിടിച്ചെടുത്തത്. എന്നാല്‍, ബഹിരാകാശയാത്രികര്‍ക്ക് ഈ പച്ചനിറം കാണാനാവില്ല, കാരണം ഇത് അള്‍ട്രാവയലറ്റ് ലൈറ്റാണ്. മനുഷ്യനേത്രങ്ങളാല്‍ ഇതു കാണാനാകില്ല. ചൊവ്വയുടെ രാസപ്രവര്‍ത്തനങ്ങള്‍ കാരണമാണ് പച്ച നിറത്തില്‍ ചൊവ്വ തിളങ്ങുന്നതത്രേ.
ഇതാദ്യമായാണ് ഇത്തരമൊരു യാഥാര്‍ത്ഥ്യം ശാസ്ത്രീയമായ വിധത്തില്‍ ശാസ്ത്രജ്ഞര്‍ക്കു മുന്നില്‍ അനാവരണം ചെയ്യുന്നത്. ചൊവ്വയുടെ കാലാവസ്ഥയെക്കുറിച്ച് കൂടുതല്‍ വിശദമായ ഒരു ചിത്രം സൃഷ്ടിക്കാന്‍ ഈ കണ്ടെത്തല്‍ സഹായിക്കും. ഇത് 2030 കളില്‍ എപ്പോഴെങ്കിലും പുറപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ചൊവ്വയിലേക്കുള്ള ആദ്യത്തെ ക്രൂയിഡ് ദൗത്യങ്ങളെ സഹായിക്കും. ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന കൊടുങ്കാറ്റുകള്‍ ഒഴിവാക്കി ചൊവ്വയിലേക്കുള്ള ആദ്യത്തെ ക്രൂയിഡ് ദൗത്യത്തിന് നിലവില്‍ ലഭ്യമായതിനേക്കാള്‍ മികച്ച പ്രവചനങ്ങള്‍ ആവശ്യമാണെന്നു നാസയുടെ ശാസ്ത്രജ്ഞര്‍ വിശദീകരിച്ചു.