ഇനി ‘പച്ച ടാക്‌സി’; ജിദ്ദ വിമാനത്താവളത്തിലെ ടാക്‌സിയുടെ നിറം പരിഷ്കരിച്ചു

സൗദി: ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍പോര്‍ട്ട് ടാക്‌സി കാറുകളുടെ നിറം പരിഷ്‌കരിച്ച് കൊണ്ട് ജനറല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറിറ്റി . നിലവിലെ വെള്ള കളര്‍ ടാക്‌സികാറുകള്‍ക്ക് പകരം പച്ച കളര്‍ ടാക്‌സിയായിരിക്കും സര്‍വ്വീസ് നടത്തുക

എയര്‍പ്പോര്‍ട്ട് ടാക്‌സികളെ വേഗത്തില്‍ തിരിച്ചറിയുന്നതിനും ,വിമാനത്താവളങ്ങളിലെ ഗതാഗത സംവിധാനത്തിന്റെ വികസനം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായായി ടാക്‌സി മേഖലയില്‍ സാങ്കേതിക മാറ്റങ്ങളോടെ കൂടുതല്‍ വേഗത കൈവരിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് എയര്‍പോര്‍ട്ട് ടാക്‌സി സര്‍വീസുകളുടെ ഓപ്പറേറ്ററായ അല്‍ സഫ്വയും കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവള അതോറിറ്റി മേധാവിയും അറിയിച്ചു .ആദ്യഘട്ടത്തില്‍ 1,200കാറുകളാണ് വിമാനത്താവളങ്ങളില്‍ എയര്‍പോര്‍ട്ട് ടാക്‌സി സേവനങ്ങള്‍ക്കായിരംഗത്തുള്ളത്

മൊബൈല്‍ ട്രാക്കിംഗ്, ടാക്‌സി നിരക്ക് ,വിമാനങ്ങളുടെ ആഗമന നിര്‍ഗമന സ്മാര്‍ട്ട് സ്‌ക്രീന്‍, സുരക്ഷാ നിരീക്ഷണത്തിനായി ക്യാമറ ,ഇലക്ട്രോണിക് പേയ്മെന്റ് സേവനങ്ങള്‍ ലഭ്യമാണെന്ന് ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു

Leave a Reply

Your email address will not be published.