വാഷിങ്ടണ്‍: കോവിഡിനു കാരണക്കാരനായ കൊറോണ വൈറസിന്റെ അപരനെ ശാസ്ത്രജ്ഞര്‍ ലാബില്‍ സൃഷ്ടിച്ചു. സെന്റ് ലൂയിസിലെ വാഷിങ്ടണ്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍ ആണ് അപകടകാരിയല്ലാത്ത വെസികുലാര്‍ സ്‌റ്റോമാറ്റിറ്റിസ് വൈറസ് വികസിപ്പിച്ചെടുത്തത്.
കൊറോണ വൈറസിനെപ്പോലെ മനുഷ്യശരീരത്തില്‍ ആന്റിബോഡികള്‍ സൃഷ്ടിക്കാന്‍ പുതിയ വൈറസിന് സാധിക്കും.
SV-SARS-CoV-2 എന്നാണ് വൈറസിന് പേര് നല്‍കിയിരിക്കുന്നത്. കോവിഡ് വാക്‌സിന്‍, മരുന്ന് നിര്‍മാണത്തിന് അപരന്റെ കണ്ടെത്തല്‍ വളരെ സഹായകമാകുമെന്ന് സെല്‍ ഹോസ്റ്റ് ആന്‍ഡ് മൈക്രോബ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.