സിപിഎം സ്ഥാനാർഥി പട്ടികയിൽ തന്റെ പേര് ഉൾപ്പെടാതിരുന്നതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലടക്കം നടക്കുന്ന ചർച്ചകൾക്ക് മറുപടിയുമായി പി ജയരാജൻ. സ്ഥാനാർഥിത്വവുമായി തന്റെ പേരിനെ ബന്ധപ്പെടുത്തിയുള്ള ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കമമെന്ന് പി ജയരാജൻ പറഞ്ഞു. പാർട്ടി പ്രവർത്തകൻ എന്ന നിലക്ക് ഏത് ചുമതല നൽകണമെന്നത് പാർട്ടിയുടെ തീരുമാനമാണ്. അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് പാർട്ടി ശത്രുക്കൾക്കാണ് ഗുണം ചെയ്യുകയെന്നും പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു