കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഇന്ന് ആശുപത്രി വിടും. കൊവിഡിനൊപ്പം ന്യൂമോണിയ കൂടി ബാധിച്ചതോടെ ജയരാജനെ ജനുവരി 20ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. കഴിഞ്ഞാഴ്ചയോടെ ആരോഗ്യനില മെച്ചപ്പെട്ടു. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് നിന്നും വിദഗ്ധ സംഘമെത്തിയാണ് ജയരാജനെ ചികിത്സിച്ചത്. വീട്ടിലേക്ക് മടങ്ങുന്ന ജയരാജൻ ഒരു മാസക്കാലം നിരീക്ഷണത്തിൽ തുടരും.