സംസ്ഥാനത്ത് വീണ്ടും കൂട്ടപ്പരിശോധന; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം 11 മണിക്ക്

 

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും നാളെയുമായി വീണ്ടും കൂട്ടപ്പരിശോധന നടത്തും. ഇതോടെ പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷത്തിലേക്ക് വരെ ഉയർന്നേക്കുമെന്നാണ് സൂചന. ആശുപത്രികളോട് സജ്ജമാകാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്.

രണ്ട് ദിവസത്തിനുള്ളിൽ മൂന്ന് ലക്ഷം പേരിൽ പരിശോധന നടത്താനാണ് തീരുമാനം. വാക്‌സിൻ ക്ഷാമവും സംസ്ഥാനത്ത് കാര്യമായി അനുഭവപ്പെടുന്നുണ്ട്. കേന്ദ്രത്തിൽ നിന്ന് ഇന്ന് 5.5 ലക്ഷം ഡോസ് വാക്‌സിൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും. രാവിലെ പതിനൊന്ന് മണിക്കാണ് യോഗം. ഓൺലൈൻ വഴി ചേരുന്ന യോഗത്തിൽ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നതോദ്യോഗസ്ഥരും പോലീസ് മേധാവിയും പങ്കെടുക്കും.

കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായുള്ള തുടർ നടപടികൾക്ക് യോഗം രൂപം നൽകും. രോഗവ്യാപനം നിയന്ത്രിക്കുന്നതിനായുള്ള രാത്രികാല കർഫ്യൂ സംസ്ഥാനത്ത് നിലവിൽ വന്നിരുന്നു.