കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നഗരസഭയിലും ഏഴ് പഞ്ചായത്തുകളിലും ഇന്ന് രാത്രി മുതൽ നിരോധനാജ്ഞ. ചീക്കോട്, ചെറുകാവ്, പള്ളിക്കൽ, പുളിക്കൽ, മൊറയൂർ, മംഗലം, പോരൂർ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ. ഈ മാസം 30 വരെയാണ് നിയന്ത്രണം
എറണാകുളം ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലും കൊച്ചി കോർപറേഷനിലെ അഞ്ച് ഡിവിഷനുകളിലും ഇന്നലെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് വ്യാപനം രൂക്ഷാമമാകുന്നതോടെ മിക്ക മേഖലകളും പ്രാദേശിക ലോക്ക് ഡൗണിലേക്ക് നീങ്ങുന്നതാണ് കാണുന്നത്.