മെട്രോയുടെ സമയക്രമം രാവിലെ ആറ് മണി മുതൽ രാത്രി 10 മണി വരെയാക്കി

 

കൊച്ചി മെട്രോയിൽ കൊവിഡ് കാലത്ത് ഏർപ്പെടുത്തിയ സമയനിയന്ത്രണത്തിൽ മാറ്റം. മെട്രോയുടെ സമയക്രമം മുമ്പുള്ളതുപോലെ രാവിലെ ആറ് മണി മുതൽ രാത്രി 10 മണി വരെയാക്ക.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്രസർക്കാർ നിർദേശത്തെ തുടർന്ന് മെട്രോയുടെ സമയം രാവിലെ 7 മുതൽ രാത്രി 9 മണി വരെയായി പുനർക്രമീകരിച്ചിരുന്നു. ഇതാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്. യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം

ഇനി മുതൽ രാവിലെ 6 മണിക്കും രാത്രി പത്ത് മണിക്കും ആലുവ, പേട്ട സ്റ്റേഷനുകളിൽ നിന്ന് മെട്രോ പുറപ്പെടും. നിലവിൽ പ്രതിദിനം 21,000 യാത്രക്കാരാണ് മെട്രോയെ ആശ്രയിക്കുന്നത്.