കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ ഇഡി കുറ്റപത്രം ഉടൻ സമർപ്പിക്കും. പ്രാഥമിക കുറ്റപത്രമാണ് സമർപ്പിക്കുക. അടുത്ത തിങ്കളാഴ്ചക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്നാണ് ഇ ഡി അറിയിച്ചിരിക്കുന്നത്
ഒക്ടോബർ 29നാണ് ബിനീഷ് അറസ്റ്റിലാകുന്നത്. അറുപത് ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ ബിനീഷിന് സ്വാഭാവിക ജാമ്യം ലഭിക്കും. ഇത് തടയുന്നതിനായാണ് ഇ ഡി പ്രാഥമിക കുറ്റപത്രം നൽകുന്നത്
നിലവിൽ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ് കഴിയുന്നത്. കേസിൽ ബിനീഷിന്റെ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിനീഷ്