കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. 34ാം അഡീഷണൽ സിറ്റി ആൻഡ് സെഷൻസ് കോടതിയാണ് റിമാൻഡ് ചെയ്തത്.
ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് ബിനീഷിനെ ഇഡി ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാക്കിയത്. ജാമ്യഹർജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ബിനീഷിന്റെ അഭിഭാഷകർ രംഗത്തുവന്നു. എന്നാൽ ഇഡി ഇതിനെ എതിർത്തു
തുടർന്നാണ് ബിനീഷിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഒക്ടോബർ 29നാണ് ബിനീഷിനെ ഇഡി അറസ്റ്റ് ചെയ്തത്. ഇഡി ഇന്ന് ബിനീഷിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നില്ല