സുൽത്താൻ ബത്തേരി നഗരസഭയിൽ ഇടതുമുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

സുൽത്താൻ ബത്തേരി : യുവാക്കൾക്കും സ്ത്രീകൾക്കും പുതുമുഖങ്ങൾക്കും മുൻഗണന നൽകികൊണ്ട് നഗരസഭയിലേക്ക് മൽസരിക്കുന്ന ഇടതു സ്ഥാനാർത്ഥികളുടെ പേര് വിവരം സി.പി.എം നേതൃത്വം വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പൊതു പ്രവർത്തകർക്ക് പുറമെ കലാ സാംസ്‌ക്കരിക പ്രവർത്തകർ, വ്യാപാരികൾ, തൊഴിലാളികൾ അധ്യാപകർ, ഉദ്യോഗസ്ഥർ തുടങ്ങി സകലമേഖലകളെയും സ്പർശിച്ചുകൊണ്ടുള്ള പൊതുസമ്മതരെയാണ് സ്ഥാനാർത്ഥികളായി എൽ.ഡി.എഫ് മുൻസിപ്പൽ കമ്മറ്റി മൽസരത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. കഴിവും പ്രപ്തിയും വിദ്യാഭ്യാസ യോഗ്യതയുമുള്ള സ്ത്രീകളെ ജനറൽ വാർഡുകളിൽ പോലും നിർത്തി മൽസരിപ്പിക്കുന്നുണ്ട്. അമ്പത് ശതമാനത്തോളം സീറ്റുകൾ സ്ത്രീകൾക്കാണ് നൽകിയിരിക്കുന്നത്. കഴിഞ്ഞ…

Read More

‘ടീം മാന്‍, നിസ്വാര്‍ഥന്‍’; ക്യാപ്റ്റനു വേണ്ടി സ്വന്തം വിക്കറ്റ് നഷ്ടപ്പെടുത്തിയ സൂര്യകുമാറിനെ പുകഴ്ത്തി ക്രിക്കറ്റ് ലോകം

ചൊവ്വാഴ്ച നടന്ന ഐപിഎല്‍ ഫെെനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് 13ാംമത് ഐപിഎല്‍ കിരീടം മുംബെെ ഇന്ത്യന്‍സ് സ്വന്തമാക്കിയിരുന്നു. ഡല്‍ഹി ഉയര്‍ത്തിയെ 157 റണ്‍സ് മുംബെെ യാതൊരുവിധ പ്രയാസവും ഇല്ലാതയാണ് മറികടന്നത് മറികടന്നത്. നായകന്‍ രോഹിത് ശര്‍മ മികച്ച പ്രകടനമാണ് മുംബെെ ഇന്ത്യന്‍സിന് വേണ്ട് കാഴ്ച്ചവെച്ചത്. 51 പന്തില്‍ നാല് സിക്സും അഞ്ച് ഫോറുമടക്കം 68 റണ്‍സ് രോഹിത് നേടി. ഇതായിരുന്നു അവരുടെ വിജയം എളുപ്പമാക്കിയത്. അര്‍ധ സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയുടെ കടപ്പാട് മുഴുവന്‍…

Read More

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് സഹായഹസ്തവുമായി ബോളിവുഡ് കിംഗ് ഖാന്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് സഹായഹസ്തവുമായി ബോളിവുഡ് കിംഗ് ഖാന്‍. ഇരുപതിനായിരം എന്‍ 95 മാസ്‌കുകളാണ് ഷാരൂഖ് ഖാന്റെ മീര്‍ ഫൗണ്ടേഷന്‍ കേരളത്തിന് നല്‍കിയിരിക്കുന്നത്. താരങ്ങളായ ഇന്ദ്രജിത്ത്, രാജശ്രീ ദേശ്പാണ്ഡെ എന്നിവരാണ് കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഷാരൂഖിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഷാരൂഖ് ഖാനും മീര്‍ ഫൗണ്ടേഷനും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ നന്ദി അറിയിച്ചു. ആസിഡ് ആക്രമണത്തിന്റെ ഇരകള്‍ക്കായി രൂപീകരിച്ച മീര്‍ ഫൗണ്ടേഷന്‍ കോവിഡ് പ്രതിരോധത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും…

Read More

7252 പേർക്ക് കൂടി രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 78,420 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7252 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 704, കൊല്ലം 779, പത്തനംതിട്ട 174, ആലപ്പുഴ 716, കോട്ടയം 353, ഇടുക്കി 91, എറണാകുളം 758, തൃശൂർ 943, പാലക്കാട് 506, മലപ്പുറം 661, കോഴിക്കോട് 836, വയനാട് 83, കണ്ണൂർ 501, കാസർഗോഡ് 147 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 78,420 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,22,410 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

ബൈക്ക് അപകടത്തിൽ പരുക്കേറ്റ യുവാവ് മരണപ്പെട്ടു

പേരിയ: ഇന്ന് രാവിലെ പേരിയ പീക്കിന് സമീപം വെച്ച് നടന്ന ബൈക്ക് അപകടത്തിൽ പരുക്കേറ്റ യുവാവ് മരണപ്പെട്ടു. കണ്ണൂർ എടക്കാട് സ്വദേശി മുഫ്‌സിർ (26)ആണ് മാനന്തവാടിയിൽ നിന്നും കൽപ്പറ്റ സ്വകാര്യ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണപ്പെട്ടത്.

Read More

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ശിവശങ്കര്‍ വീണ്ടും ഇ ഡി യുടെ കസ്റ്റഡിയില്‍

കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റു ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ കോടതി വീണ്ടും എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയില്‍ വിട്ടു.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടത്.ഒരു ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷിനെ ജയിലില്‍ ചോദ്യം ചെയ്തതില്‍ നിന്നും ശിവശങ്കറുമായി ബന്ധപ്പെട്ട് നിര്‍ണായകമായ കൂടുതല്‍ വിവരം ലഭ്യമായിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ ശിവശങ്കറിനെ കുടുതല്‍ ചോദ്യം ചെയ്യലിനു…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: പത്രികാ സമര്‍പ്പണം നാളെ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം നാളെ മുതല്‍ ആരംഭിക്കും. അടുത്ത വ്യാഴാഴ്ച വരെയാണ് പത്രിക നല്‍കാവുന്ന സമയം. നവംബര്‍ 19 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെയാണ് പത്രിക സ്വീകരിക്കുക. അതത് തദ്ദേശ സ്ഥാപനത്തിന്റെ വരണാധികാരിയുടെയോ ഉപ വരണാധികാരിയുടെയോ മുമ്പാകെയാണ് പത്രിക നല്‍കേണ്ടത്. സൂക്ഷ്മ പരിശോധന നവംബര്‍ 20ന് നടക്കും. 23 വരെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം.   നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സ്ഥാനാര്‍ത്ഥികള്‍ 2 എ…

Read More

വയനാട് ജില്ലയില്‍ 159 പേര്‍ക്ക് കൂടി കോവിഡ്:83 പേര്‍ക്ക് രോഗമുക്തി:158 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് 159 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 83 പേര്‍ രോഗമുക്തി നേടി. 158 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്. 10 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8296 ആയി. 7262 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 56 മരണം. നിലവില്‍ 978 പേരാണ് ചികിത്സയിലുള്ളത്….

Read More

സംസ്ഥാനത്ത് ഇന്ന് 7007 പേർക്ക് കൊവിഡ്, 29 മരണം; 7252 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 7007 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, തൃശൂർ 966, കോഴിക്കോട് 830, കൊല്ലം 679, കോട്ടയം 580, മലപ്പുറം 527, ആലപ്പുഴ 521, തിരുവനന്തപുരം 484, പാലക്കാട് 424, കണ്ണൂർ 264, പത്തനംതിട്ട 230, ഇടുക്കി 225, വയനാട് 159, കാസർഗോഡ് 141 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് കഴിഞ്ഞ 24 മണിക്കൂറിനിടെ 64,192 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.91 ആണ്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്,…

Read More

ഒമാനിലെത്തുന്ന യാത്രക്കാര്‍ക്ക് ഇന്നുമുതല്‍ കൊവിഡ് പരിശോധനാ ഫലം നിര്‍ബന്ധം

മസ്‌കറ്റ്: ഒമാനിലെത്തുന്ന യാത്രക്കാര്‍ക്ക് ഇന്നുമുതല്‍ കൊവിഡ് പരിശോധനാ ഫലം നിര്‍ബന്ധം. രാജ്യത്തേയ്ക്ക് വരുന്നതിന്റെ 96 മണിക്കൂറിനകം നടത്തിയ പി.സി.ആര്‍ പരിശോധനാഫലമാണ് കയ്യില്‍ കരുതേണ്ടത്. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുമുള്ള പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഉള്ളവര്‍ക്ക് മാത്രമേ ഒമാനിലേക്ക് യാത്ര ചെയ്യാന്‍ കഴിയൂ. രാജ്യത്ത് എത്തിക്കഴിഞ്ഞാലുടന്‍ മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തന്നെ പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും പിന്നീട് 14 ദിവസം ക്വാറന്റൈനില്‍ കഴിയുകയും വേണം. മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുമ്പോള്‍ നടത്തുന്ന പി.സി.ആര്‍ പരിശോധനയിലും പിന്നീട് എട്ടാം ദിവസം നടത്തുന്ന…

Read More