കൊച്ചി മെട്രോയുടെ തൈക്കൂടം മുതൽ പേട്ട വരെയുള്ള പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി അധ്യക്ഷത വഹിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസ് വഴിയാണ് ഇരുവരും ചടങ്ങിൽ പങ്കെടുത്തത്.
പേട്ട മെട്രോ സ്‌റ്റേഷനിൽ നടന്ന ചടങ്ങിൽ കൊച്ചി മേയർ സൗമിനി ജെയ്ൻ, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ എം സ്വരാജ്, പി ടി തോമസ് തുടങ്ങിയവർ പങ്കെടുത്തു.
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് ഉടൻ അന്തിമ അനുമതി നൽകുമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. മെട്രോ നിർമാണത്തിന്റെ ആദ്യം ഘട്ടം പൂർത്തിയായതായി ഔദ്യോഗിക പ്രഖ്യാപനവും നടത്തി.
എസ് എൻ ജംഗ്ഷൻ മുതൽ തൃപ്പുണിത്തുറ വരെയുള്ള രണ്ടാം ഘട്ട നിർമാണത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു. കെ എം ആർ എല്ലിനാണ് തുടർന്നുള്ള നിർമാണ ചുമതല