ഹോർമുസ്, യെമൻ സംഘർഷങ്ങൾ ചർച്ച ചെയ്ത് ട്രംപും എർദോഗനും. ടെലഫോണിലൂടെയാണ് ഡോണൾഡ് ട്രംപ് തുർക്കി പ്രസിഡന്റ് തയിപ് എർദോഗനുമായി ചർച്ച നടത്തിയത്. അമേരിക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ സഹകരണം വികസിപ്പിക്കുന്നതിനുമുള്ള സംഭാഷണം നടന്നതായാണ് റിപ്പോർട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 100-ാം വാർഷികം അടുത്ത വർഷം ആഘോഷിക്കാൻ ഒരുങ്ങുകയാണ്.
ഹോർമുസ് കടലിടുക്കിലെയും യെമനിലെയും സംഭവവികാസങ്ങൾ പ്രതിരോധ സഖ്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഈ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ തുടരുകയാണെന്നും എർദോഗൻ പറഞ്ഞു. ഉക്രെയ്നും റഷ്യയും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാൻ തന്റെ രാജ്യം തയ്യാറാണെന്നും തുർക്കി പ്രസിഡന്റ് കൂട്ടിച്ചേർത്തു.
അതേസമയം ഹോർമുസിൽ കടൽ മൈനുകൾ പൂർണ്ണമായും നീക്കം ചെയ്തെന്ന് യുഎസ് സെന്റ്കോം പ്രസ്താവന ഐആർജിസി തള്ളി. കടൽ മൈനുകൾ പൂർണ്ണമായും നീക്കം ചെയ്തതിന്റെ തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളി. സംഘർഷം നടക്കുന്നത് ആകാശത്തും കരയിലും കടലിലുമാണെന്നും സൈബർസ്പെയ്സിൽ അല്ലെന്നും ഐആർജിസി വ്യക്തമാക്കി.








