തിരുവനന്തപുരം; സരൾ ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സരൾ ബിൽ എന്നാണ് പേരെങ്കിലും കരാള ബിൽ ആയി മാറും, സഭയിൽ ജി.സുധാകരന്റെ അഭിപ്രായം പിന്തുണച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നമ്മുടെ നാടിന്റെ തനിമ തകർക്കാനുള്ള നീക്കങ്ങൾ സർക്കാർ തുടരും. സരൾ ബില്ലിൽ ഗൗരവമായ ആശങ്കകൾ ഉയർന്ന് വന്നിട്ടുണ്ട്. ഭരണപക്ഷത്ത് തന്നെ ഗുരുതരമായ ആശങ്ക ഉണ്ടന്ന് ചർച്ചകളിൽ നിന്ന് വ്യക്തമാണെന്നും പിണറായി പറഞ്ഞു.
ബില്ലിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നത് നിയമ വിരുദ്ധമായ കാര്യങ്ങൾ. വേഗത്തിൽ അനുമതി നൽകുന്നതിന് തടസമാകുന്നതാണ് നിയമം. ഈയൊരു ബില്ല് അവതരിപ്പിച്ച ആവർത്തനം നടത്തുകയാണ് ചെയ്തിട്ടുള്ളത്. ഇപ്പോൾ ഈ ബില്ലിൽ 25 കോടി മുതൽ 50 കോടി വരെയുള്ള വ്യവസായത്തിന് അനുമതി നൽകുന്നു. നേരത്തെ ഉള്ളതിനേക്കാൾ സമയക്കൂടുതൽ ഉണ്ടാകുമെന്നാണ് കാണുന്നത്.
ഈ നിയമം മുൻപുണ്ടായിരുന്ന നിയമങ്ങളെ റദ്ദാക്കുന്നില്ല. ജി സുധാകരനോട് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും അദ്ദേഹം ഉന്നയിച്ച കാര്യങ്ങളോട് യോജിക്കുന്നു. നെൽ വയലുകളും തണ്ണീർത്തടങ്ങളും നശിപ്പിക്കുന്ന ബില്ലാണിത്. ജനങ്ങൾക്ക് കോടതിയെ പോലും സമീപിക്കാൻ കഴിയില്ല. ജനാധിപത്യവിരുദ്ധമായ ബില്ലാണ്. ബില്ലുമായി സഹകരിക്കാൻ ആവില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
യാതൊരു അനുമതിയും ഇല്ലാതെ വ്യവസായം തുടങ്ങാം എന്ന് പറഞ്ഞവരാണ് ഇവർ എന്ന് വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി മറുപടി നൽകി. അവരാണ് മുദ്രാവാക്യം വിളിച്ച് പോകുന്നത്. ഇതെന്തൊരു നാണക്കേടാണ്. ഏത് പാടത്തും തുടങ്ങാം എന്നുള്ളതായിരുന്നു LDF നിലപാടെന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.









