തൃശ്ശൂർ പൂരം നടത്തിപ്പിൽ ഇന്ന് തീരുമാനമറിയാം; രാവിലെ ഉന്നതതല യോഗം

 

തൃശ്ശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് തീരുമാനമെടുക്കാനായി ചീഫ് സെക്രട്ടറി തല യോഗം ഇന്ന് രാവിലെ പത്തരക്ക് ചേരും. പൂരത്തിന് ആളുകളെ നിയന്ത്രിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. പൂരം നടത്തിപ്പിൽ ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയിരുന്നു

ആളുകളെ പാസ് ഉപയോഗിച്ച് നിയന്ത്രിക്കണമെന്ന നിർദേശമാണ് പരിഗണിക്കുന്നത്. പൂരം നടത്താമെന്ന് സർക്കാർ നൽകിയ ഉറപ്പിൽ ദേവസ്വങ്ങൾ ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആളുകളെ നിയന്ത്രിക്കുന്നതിനോട് ദേവസ്വങ്ങൾക്കും എതിർപ്പില്ല.