വധഗൂഢാലോചന കേസ് എഫ്‌ഐആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി 17ലേക്ക് മാറ്റി

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസിലെ എഫ് ഐ ആർ തള്ളണമെന്ന ദിലീപിന്റെ ഹർജി പരിഗണിക്കുന്നത് മാറ്റി. ഈ മാസം 17ലേക്കാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ ജീവൻ അപകടത്തിലാണെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ വിശദീകരണ പത്രിക നൽകിയിരുന്നു

അന്വേഷണം ശൈശവദിശയിലാണെന്നും ഇതുവരെ ശേഖരിച്ച വസ്തുതകൾ സൂചിപ്പിക്കുന്നത് അപകടകരമായ സ്ഥിതിവിശേഷമാണെന്നും വിശദീകരണ പത്രികയിൽ അന്വേഷണ സംഘം പറയുന്നു. അതേസമയം നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാർട്ടിൻ ആന്റണിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

സർക്കാരിന്റെ വാദം തള്ളിയാണ് സുപ്രീം കോടതി നടപടി. കർശന ഉപാധികൾ വെക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. ജാമ്യവ്യവസ്ഥകൾ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നാണ് സുപ്രീം കോടതി പറഞ്ഞത്.