ദീർഘകാല അവധിയിൽ പോയ അധ്യാപകരുടെ കണക്കെടുക്കും; ഉടൻ നടപടി എടുക്കും: മന്ത്രി വി ശിവൻകുട്ടി

  അധ്യാപകരായി ജോലിയിൽ പ്രവേശിച്ച് ദീർഘകാല അവധിയിലോ ഡെപ്യൂട്ടേഷനിലോ പോയവരുടെ കണക്കെടുക്കുമെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.അധ്യാപകർ അവരുടെ ചുമതലപ്പെട്ട ജോലിയിൽ നിന്നും മാറി മറ്റു ജോലികൾ ചെയ്യുന്ന രീതി ആശാസ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി. കേരള അധ്യാപക സാനറ്റോറിയ സൊസൈറ്റി സംഘടിപ്പിച്ച അധ്യാപകരുടെ യാത്രയയപ്പ് യോഗത്തിൽ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.പി എസ് സി അഡ്വൈസ് മെമ്മോ നൽകിയിട്ടും പലയിടത്തും വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർമാർ നിയമനം നൽകുന്നില്ലെന്ന് ചില കോണുകളിൽനിന്ന് പരാതി ഉയർന്നിട്ടുണ്ട്….

Read More

ജില്ലയിലെ കള്ള് ഷാപ്പുകള്‍ വില്‍പനയ്‌ക്ക്

  തിരുവനന്തപുരം: ജില്ലയിലെ കള്ള് ഷാപ്പുകളില്‍ വിറ്റുപോകാത്ത നെടുമങ്ങാട് റേഞ്ചിലെ ഒന്നാം ഗ്രൂപ്പ്, വാമനപുരം റേഞ്ചിലെ രണ്ടാം ഗ്രൂപ്പ്, ചിറയിന്‍കീഴ് റേഞ്ചിലെ ഒന്നാം ഗ്രൂപ്പ്, വര്‍ക്കല റേഞ്ചിലെ മൂന്നാം ഗ്രൂപ്പ് കള്ള് ഷോപ്പുകളും ലൈസന്‍സ് റദ്ദാക്കപ്പെട്ട തിരുവനന്തപുരം റേഞ്ചിലെ രണ്ടാം ഗ്രൂപ്പ്, നെയ്യാറ്റിന്‍കര റേഞ്ചിലെ ഒന്നാം ഗ്രൂപ്പ് കള്ള് ഷാപ്പുകളും റെന്റല്‍ തുകയ്ക്ക് വില്പന നടത്തുന്നു. 15 രാവിലെ 11ന് കളക്ടറാണ് വില്പന നടത്തുക. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് വില്പന. അന്നേദിവസം വിറ്റ് പോകാത്തവ, റെന്റല്‍ തുകയില്‍…

Read More

ഷെയ്ന്‍ വോണിന്‍റെ സംസ്കാര ചടങ്ങുകള്‍ മാര്‍ച്ച് 30ന് മെല്‍ബണ്‍ ഗ്രൗണ്ടില്‍

  മെല്‍ബണ്‍: കഴിഞ്ഞ ആഴ്ച തായ്‌ലന്‍ഡില്‍ അന്തരിച്ച ഓസ്ട്രേലിയന്‍ ലെഗ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്‍റെ(Shane Warne) സംസ്കാര ചടങ്ങുകള്‍ ഈ മാസം 30ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് ശേഷം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും വോണിന്‍റെ സംസ്കാരമെന്ന് എന്ന് വിക്ടോറിയ സ്റ്റേറ്റ് പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്ര്യൂസ് വ്യക്തമാക്കി. വോണിന്‍റെ അന്ത്യയാത്രക്ക് മെല്‍ബണെക്കാള്‍ നല്ലൊരു ഇടമില്ലെന്ന് ആന്‍ഡ്ര്യൂസ് ട്വീറ്റില്‍ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തായ്‌ലന്‍ഡിലെ വില്ലയില്‍ വോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ്…

Read More

എച്ച് എൽ എൽ ലേലം; കേന്ദ്ര നിലപാടിനെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതും

  തിരുവനന്തപുരം: ഓഹരി വിറ്റഴിക്കാന്‍ തീരുമാനിച്ച ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡിന്റെ ലേല നടപടികളില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കെടുക്കാന്‍ സാധിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ അഭിപ്രായം അറിയിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ നയപരമായ അഭിപ്രായം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. സംസ്ഥാനത്തിനകത്തുള്ള എച്ച് എല്‍ എല്‍ സ്ഥാപനങ്ങളുടെ ലേല നടപടികളില്‍ പങ്കെടുക്കാനും സംസ്ഥാനത്തുള്ള ആസ്തികള്‍…

Read More

ശ്രീശാന്ത് വിരമിച്ചു

കൊച്ചി: ക്രി​ക്ക​റ്റി​ൽ​നി​ന്നും വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച് എ​സ്. ശ്രീ​ശാ​ന്ത്. അ​ടു​ത്ത ത​ല​മു​റ​യി​ലെ താ​ര​ങ്ങ​ൾ​ക്കു​വേ​ണ്ടി​യാ​ണ് താ​ൻ ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ൽ​നി​ന്നു വി​ര​മി​ക്കു​ന്ന​തെ​ന്ന് ശ്രീ​ശാ​ന്ത് ട്വീ​റ്റ് ചെ​യ്തു.

Read More

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സ്‌പെഷ്യല്‍ ട്രെയിനില്‍ ലീവിലേക്ക് തിരിച്ചു

  കീവ്: യുക്രൈന്‍ നഗരമായ സുമിയില്‍ നിന്ന് പോള്‍ട്ടാവയിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സ്‌പെഷ്യല്‍ ട്രെയിനില്‍ ലീവിലേക്ക് പുറപ്പെട്ടു. പടിഞ്ഞാറന്‍ നഗരമായ ലീവില്‍ നിന്ന് ബസില്‍ പോളണ്ടിലെത്തുന്ന ഇവര്‍ വ്യാഴാഴ്ച ഇന്ത്യയിലേക്ക് പുറപ്പെടും. 600 ഇന്ത്യക്കാരും 17 മറ്റ് രാജ്യക്കാരുമടങ്ങുന്ന സംഘമാണ് 888 കി മീ അകലെയുള്ള ലീവിലേക്ക് പുറപ്പെട്ടത്. ട്രെയിനില്‍ യാത്ര ചെയ്യുന്ന ഫോട്ടോകള്‍ യുക്രൈനിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് സംഘത്തില്‍ 580 വിദ്യാര്‍ഥികളാണുള്ളത്. ബാക്കി 20 ഇന്ത്യക്കാര്‍ തൊഴില്‍…

Read More

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

  രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 32 വർഷത്തെ തടവും നല്ല നടപ്പും പരിഗണിച്ചാണ് ജാമ്യം. രാജീവ് വധക്കേസിൽ പേരറിവാളന് നേരിട്ട് പങ്കില്ലെന്നും ചിലർ പറഞ്ഞതനുസരിച്ച് ബോംബ് ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള ബാറ്ററി പേരറിവാളൻ വാങ്ങി നൽകുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്. പേരറിവാളൻ രാജീവ് ഗാന്ധി വധക്കേസിൽ ഉൾപ്പെട്ടത് അറിഞ്ഞുകൊണ്ടല്ലെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴിയും പുറത്തുവന്നിരുന്നു. രാജീവ് വധക്കേസിൽ ജയിലിൽ കഴിയുന്ന ഏഴ് പ്രതികളെയും വിട്ടയക്കണമെന്ന ആവശ്യം കഴിഞ്ഞ സർക്കാർ ഗവർണർക്ക് മുന്നിൽ വെച്ചെങ്കിലും…

Read More

ഇടുക്കി വലിയാർകട്ടി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

  ഇടുക്കി ആനക്കുളം വലിയാർകട്ടി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തലയോലപറമ്പ് ഡിബി കോളജ് രണ്ടാംവർഷ പി ജി വിദ്യാർഥി തലയോലപറമ്പ് കീഴൂർ സ്വദേശി ജിഷ്ണു(22)ആണ് മരിച്ചത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൂട്ടുകാർക്കൊപ്പം വലിയാർകട്ടി പുഴയിൽ വിനോദ സഞ്ചാരത്തിന് എത്തിയതായിരുന്നു യുവാവ്.

Read More

വര്‍ക്കല തീപ്പിടിത്തം: തീയുണ്ടായത് കാര്‍ പോര്‍ച്ചില്‍ നിന്ന്

തിരുവനന്തപുരം: വര്‍ക്കലയിലെ ഇരുനില വീട്ടില്‍ തീപ്പിടിത്തമുണ്ടായി അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ അട്ടിമറി സാധ്യത പൂര്‍ണമായും തള്ളി പോലീസ്. കാര്‍ പോര്‍ച്ചില്‍ നിന്നാണ് തീയുണ്ടായതെന്ന് തെളിഞ്ഞിട്ടുണ്ട്. പോര്‍ച്ചിലെ എല്‍ ഇ ഡി ഇലക്ട്രിക് വയര്‍ ഷോര്‍ട്ട് ആയാണ് ആദ്യം തീപ്പൊരിയുണ്ടാകുന്നത്. തീപ്പൊരി പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ തെറിച്ച് തീപിടിക്കുകയായിരുന്നു. ജനല്‍ വഴിയാണ് തീ ഹാളിലേക്ക് പടര്‍ന്നത്. പോര്‍ച്ചില്‍ തീപ്പിടിത്തമുണ്ടാകുന്ന സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.  

Read More

കൊച്ചിയില്‍ പിഞ്ചുകുഞ്ഞിനെ ബക്കറ്റില്‍ മുക്കിക്കൊന്നു; അമ്മൂമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കൊച്ചിയിൽ ഒന്നര വയസുകാരിയെ മുക്കിക്കൊലപ്പെടുത്തി. ഹോട്ടൽ മുറിയിലെ ബക്കറ്റിൽ മുക്കിയാണ് കുഞ്ഞിനെ കൊന്നത്. സംഭവത്തില്‍ കുട്ടിയുടെ അമ്മൂമ്മയുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയിയാണ് അറസ്റ്റിലായത്. ശനിയാഴ്ച ഹോട്ടലിൽ മുറിയെടുത്ത ശേഷം കുട്ടിയെ ഹോട്ടല്‍മുറിയില്‍ വച്ച് കൊല്ലുകയായിരുന്നു.  ഭാര്യയും ഭര്‍ത്താവുമാണെന്ന് പറഞ്ഞാണ് കുട്ടിയുടെ അമ്മയുടെ മാതാവും സുഹൃത്തും ഹോട്ടലിലെത്തിയത്. ശേഷമാണ് ക്രൂരമായ കൊലപാതകം നടത്തിയത്. കുഞ്ഞിനെ മുക്കിക്കൊന്ന ശേഷം വെള്ളത്തില്‍ വീണ് മരിച്ചെന്ന് വരുത്തിത്തീർക്കാൻ പ്രതികള്‍ ശ്രമിക്കുകയായിരുന്നു. എന്നാൽ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോഴാണ് കുഞ്ഞിന്‍റേത്…

Read More