രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

 

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 32 വർഷത്തെ തടവും നല്ല നടപ്പും പരിഗണിച്ചാണ് ജാമ്യം. രാജീവ് വധക്കേസിൽ പേരറിവാളന് നേരിട്ട് പങ്കില്ലെന്നും ചിലർ പറഞ്ഞതനുസരിച്ച് ബോംബ് ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള ബാറ്ററി പേരറിവാളൻ വാങ്ങി നൽകുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്.

പേരറിവാളൻ രാജീവ് ഗാന്ധി വധക്കേസിൽ ഉൾപ്പെട്ടത് അറിഞ്ഞുകൊണ്ടല്ലെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴിയും പുറത്തുവന്നിരുന്നു. രാജീവ് വധക്കേസിൽ ജയിലിൽ കഴിയുന്ന ഏഴ് പ്രതികളെയും വിട്ടയക്കണമെന്ന ആവശ്യം കഴിഞ്ഞ സർക്കാർ ഗവർണർക്ക് മുന്നിൽ വെച്ചെങ്കിലും ഇത് തള്ളുകയായിരുന്നു. ഡിഎംകെ സർക്കാരും സമാന ആവശ്യം ഉന്നയിച്ച് ഗവർണറെ സമീപിച്ചെങ്കിലും ഇത് പരിഗണിക്കാതെ നീട്ടി കൊണ്ടുപോകുകയായിരുന്നു.