ഇടുക്കി ആനക്കുളം വലിയാർകട്ടി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തലയോലപറമ്പ് ഡിബി കോളജ് രണ്ടാംവർഷ പി ജി വിദ്യാർഥി തലയോലപറമ്പ് കീഴൂർ സ്വദേശി ജിഷ്ണു(22)ആണ് മരിച്ചത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൂട്ടുകാർക്കൊപ്പം വലിയാർകട്ടി പുഴയിൽ വിനോദ സഞ്ചാരത്തിന് എത്തിയതായിരുന്നു യുവാവ്.