തൃശ്ശൂരും വയനാടുമായി കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

 

തൃശ്ശൂരും വയനാടുമായി രണ്ടിടങ്ങളിൽ കുളിക്കാനിറങ്ങിയ കുട്ടികൾ മുങ്ങിമരിച്ചു. തൃശ്ശൂർ ആറാട്ടുപുഴ മന്ദാരംകടവിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ ഒരാളാണ് മരിച്ചത്. ആറാട്ടുപുഴ സ്വദേശി ഗൗതമാണ് മരിച്ചത്. 14 വയസ്സായിരുന്നു. ഗൗതമിനൊപ്പം കുളിക്കാനിറങ്ങിയ സുഹൃത്തി ഷിജിനായുള്ള(15) തെരച്ചിൽ തുടരുകയാണ്

വയനാട് എടവകയിലാണ് മുങ്ങിമരണം റിപ്പോർട്ട് ചെയ്തത്. കാരക്കുനി ചെമ്പിലോട് സ്വദേശി രണ്ടര വയസ്സുള്ള നാദിയ ഫാത്തിമയാണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടി മുങ്ങിമരിച്ചത്.