നേപ്പാളിൽനിന്നുള്ള അധിക വൈദ്യുതി ഇന്ത്യക്കു നല്കും

 

കാ​​​ഠ്മ​​​ണ്ഡു: രാ​​​ജ്യ​​​ത്ത് അ​​​ധി​​​ക​​​മാ​​​യി ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന വൈ​​​ദ്യു​​​തി ഇ​​​ന്ത്യ​​​ക്കു ന​​​ല്കു​​​മെ​​​ന്നു നേ​​​പ്പാ​​​ൾ. ആ​​​ഭ്യ​​​ന്ത​​​ര ഊ​​​ർ​​​ജവി​​​പ​​​ണി ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു അ​​​യ​​​ൽ​​​രാ​​​ജ്യ​​​ത്തി​​​നാ​​​യി തു​​​റ​​​ന്നു​​​കൊ​​​ടു​​​ക്കു​​​ന്ന​​​ത്. തി​​​ങ്ക​​​ളാ​​​ഴ്ച ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് ഊ​​​ർ​​​ജ​​​മ​​​ന്ത്രാ​​​ല​​​യം വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രു​​​ന്നു.

ത്രി​​​ശൂ​​​ലി ഹൈ​​​ഡ്രോ​​​പ​​​വ​​​ർ ജ​​​ല​​​വൈ​​​ദ്യു​​​ത പ​​​ദ്ധ​​​തി​​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന 24 മെ​​​ഗാ​​​വാ​​​ട്ട് വൈ​​​ദ്യു​​​തി​​​യും ദേ​​​വീ​​​ഘ​​​ട്ട് പ​​​വ​​​ർ ഹൗ​​​സി​​​ൽ​​​നി​​​ന്നു​​​ള്ള 15 മെ​​​ഗാ​​​വാ​​​ട്ട് വൈ​​​ദ്യു​​​തി​​​യും ഉ​​​ൾ​​​പ്പെ​​​ടെ 39 മെ​​​ഗാ​​​വാ​​​ട്ട് വൈ​​​ദ്യു​​​തി​​​യാ​​​ണ് നേ​​​പ്പാ​​​ൾ ഇ​​​ല​​​ക്‌​​​ട്രി​​​സി​​​റ്റി അ​​​ഥോ​​​റി​​​റ്റി(​​​എ​​​ൻ​​​ഇ​​​എ) ആ​​​ദ്യഘ​​​ട്ടം ന​​​ല്കു​​​ക.

ഇ​​​ന്ത്യ​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് ഈ ​​​പ​​​ദ്ധ​​​തി​​​ക​​​ൾ നേ​​​പ്പാ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ത്. വൈ​​​ദ്യു​​​തി ക​​​യ​​​റ്റു​​​മ​​​തി​​​യോ​​​ടെ രാ​​​ജ്യ​​​ത്തെ വൈ​​​ദ്യു​​​തി വി​​​പ​​​ണ​​​ന രം​​​ഗം മ​​​റ്റൊ​​​രു ഘ​​​ട്ട​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ന്ന​​​താ​​​യി നേ​​​പ്പാ​​​ൾ ഊ​​​ർ​​​ജ-​​​ജ​​​ല വി​​​ഭ​​​വ​​​മ​​​ന്ത്രാ​​​ല​​​യം പു​​​റ​​​ത്തി​​​റ​​​ക്കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. ധ​​​ൽ​​​കേ​​​ബാ​​​ർ-​​​മു​​​സാ​​​ഫ​​​ർ​​​പു​​​ർ 400 കെ​​​വി ലൈ​​​നി​​​ലൂ​​​ടെ​​​യാ​​​ണ് വൈ​​​ദ്യു​​​തി എ​​​ത്തി​​​ക്കു​​​ക. ത​​​മാ​​​കോ​​​ഷി ജ​​​ല​​​വൈ​​​ദ്യു​​​തി പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി 456 മെ​​​ഗാ​​​വാ​​​ട്ട് വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദി​​​പ്പി​​​ച്ചു​​​തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ​​​യാ​​​ണ് നേ​​​പ്പാ​​​ൾ അ​​​ധി​​​ക വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദ​​​ക രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ടം​​​പി​​​ടി​​​ച്ച​​​ത്.

വൈ​​​ദ്യു​​​തി ഏ​​​റ്റ​​​വു​​​മ​​​ധി​​​കം വേ​​​ണ്ടി​​​വ​​​രു​​​ന്ന രാ​​​ത്രി ഏ​​​ഴു​​​മു​​​ത​​​ൽ ഒ​​​രു​​​മ​​​ണി​​​ക്കൂ​​​ർ നേ​​​രം 1500 മെ​​​ഗാ​​​വാ​​​ട്ട് വൈ​​​ദ്യു​​​തി​ വേ​​​ണ്ടി​​​ട​​​ത്ത് രാ​​​ജ്യം ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​ത് 2000 മെ​​​ഗാ​​​വാ​​​ട്ട് വൈ​​​ദ്യു​​​തി​​​യാ​​​ണ്.