ന്യൂഡല്‍ഹി: ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്‍ സമര്‍പ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുക. രാജീവ് ഗാന്ധി വധത്തിന് പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്ന പേരറിവാളന്റെ ആവശ്യവും കോടതി മുമ്പാകെയുണ്ട്.
ബോംബ് നിര്‍മാണത്തിനായി ബാറ്ററികള്‍ എത്തിച്ചുകൊടുത്തെന്നതാണ് പേരറിവാളനെതിരെ ചുമത്തിയിട്ടുള്ള കുറ്റം.