ചർമസംരക്ഷണം; എത്രയും പെട്ടെന്ന് ആരംഭിക്കുന്നോ അത്രയും നല്ലത്
എത്രയും പെട്ടെന്ന് ആരംഭിക്കുന്നോ അത്രയും നല്ലത്– ചർമസംരക്ഷണം തുടങ്ങുന്നതിനെക്കുറിച്ചു പൊതുവേ വിദഗ്ധർ പറയുന്നത് ഇങ്ങനെ. ചർമസംരക്ഷണം ജീവിതചര്യയുടെ ഭാഗമാക്കി മാറ്റിയാലേ എന്തെങ്കിലും മാറ്റം കാണൂ. വല്ലപ്പോഴും മാത്രം എന്തെങ്കിലും മുഖത്തു തേച്ചു പിടിപ്പിച്ച് ഫലം പ്രതീക്ഷിച്ചിട്ടു കാര്യമില്ല. ചർമസംരക്ഷണത്തിന്റെ മൂന്ന് അടിസ്ഥാന ഘട്ടങ്ങളാണ് മുഖം വൃത്തിയാക്കലും നല്ല മോയ്സ്ചുറൈസറും സൺസ്ക്രീനും ഉപയോഗിക്കലും. മറ്റു ഘട്ടങ്ങൾ നമ്മുടെ താൽപര്യത്തിനനുസരിച്ച് ആകാം. ∙ ക്ലെൻസർ ദേഹത്തുപയോഗിക്കുന്ന സോപ്പോ ബോഡിവാഷോ മുഖത്ത് ഉപയോഗിക്കുന്നത് നല്ലതല്ല. അവനവന്റെ ചർമത്തിനു ചേർന്ന ഒരു…